Crime
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ബിജെപി നേതാവ് അഡ്വ .രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സാമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പന്തിരിക്കര ചങ്ങരോത്ത് അശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്.
പേരാമ്പ്രയിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രജ്ഞിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരുന്നത്.