Connect with us

KERALA

ക്ഷേമ പെൻഷൻ മുടങ്ങിയാലും മുഖ്യമന്ത്രിയുടെ ഭാര്യയുടെ  ചികിത്സാ ചെലവിനുള്ള 2,69,434 രൂപ അനുവദിക്കുന്നതിൽ പിശുക്കില്ല

Published

on

ക്ഷേമ പെൻഷൻ മുടങ്ങിയാലും
മുഖ്യമന്ത്രിയുടെ ഭാര്യയുടെ  ചികിത്സാ ചെലവിനുള്ള 2,69,434 രൂപ അനുവദിക്കുന്നതിൽ പിശുക്കില്ല

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ചികിത്സാ ചെലവിനുള്ള പണം അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ കടകെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമ്പോഴും ക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ പിച്ചച്ചട്ടിയുമായ് ജനം തെരുവിൽ ഇറങ്ങിയപ്പോഴാണ് ചികിത്സാ ചെലവിനുള്ള പണം അനുവദിച്ചത്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകള്‍ക്കായി 2,69,434 അനുവദിച്ച് പൊതുഭരണ വകുപ്പിന്റെതാണ് ഉത്തരവ്.

24.7.2023 മുതല്‍ 2.8.2023 വരെയുള്ള കാലയളവില്‍ ചികിത്സയ്ക്ക് ചെലവായ തുകയില്‍ അനുവദനീയമായ പണമാണ് അനുവദിച്ചത്.

Continue Reading