KERALA
വയനാട്ടിലെ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയില്‍ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലര്‍ച്ചെ വനത്തിലേക്ക് തിരിച്ചിട്ടുണ്ട്. റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ഞഞഠ വെറ്റിനറി സംഘാംഗങ്ങള്‍ കാടുകയറും.
ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. ഒരുതവണ മയക്കുവെടി വച്ചെങ്കിലും ശ്രമം വിജയിച്ചില്ല. മുള്ള് പടര്‍ന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇന്നലെ രാത്രി 65 ഓളം ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
വന്യമൃഗ ശല്യം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ ഇന്ന് വയനാട്ടിലെ ഏതാനും കര്‍ഷക സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കര്‍ഷക കോണ്‍ഗ്രസും പിന്തുണ നല്‍കിയിട്ടുണ്ട്.