KERALA
കെ.എം ഷാജഹാന്‍ ആലപ്പുഴയില്‍ മത്സരിക്കും.

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും. സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വി.എസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന തലക്കെട്ടില്‍ വിഎസിന്റെ ഫോട്ടോയിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം സഹിതമാണ് കുറിപ്പ്. ആലപ്പുഴയില്‍ സിറ്റിങ് എംപി എ.എം ആരിഫാണ് സിപിഎം സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഒരു പക്ഷേ കെ.സി വേണുഗോപാല്‍ ആയിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.”