Connect with us

Crime

പി. ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈക്കോടതി  വെറുതെ വിട്ട

Published

on

കൊച്ചി – സി.പി.എം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈക്കോടതി  വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് ബി.ജെ.പി -ആർ.എസ്. എന്ന് പ്രവർത്തകരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.

ആർ എസ് എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഒന്നാം പ്രതി കാടിച്ചേരി അജി, മനോജ്, പാറ ശശി ,എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ പ്രതിസ്ഥാനത്തുള്ള എളം തോട്ടത്തിൽ മനോജിനെ പിന്നീട് സി.പി.എം പ്രവർത്തകർ കതിരൂറിൽ വെച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ സി.ബി.ഐ പി.ജയരാജനെ കൂടി പ്രതി ചേർത്തിരുന്നു.

കേസിലെ രണ്ടാം പ്രതി പ്രശാന്തിനെയാണ് കുറ്റക്കാരനെന്ന് ഹൈകോടതി ഇന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു.

1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം ഉച്ചക്ക്  പി ജയരാജനെ കതിരൂറിലെ  വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. വിചാരണക്കോടതി നേരത്തെ കേസിൽ ആറുപേരെ ശിക്ഷിച്ചിരുന്നു

Continue Reading