Gulf
ധിഷണ പ്രവർത്തനം ഉൽഘാടനo ചെയ്തു

ദോഹ: കെ.എം.സി.സി ഖത്തറിന്റെ ഉപസമിതിയായ ധിഷണയുടെ പ്രവർത്തനോദ്ഘാടനം
കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഡോ.അബ്ദുൽ സമദ് നിർവ്വഹിച്ചു.
ധിഷണ ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ റഹീം പാക്കഞ്ഞി ധിഷണ കൈപ്പുസ്തകം പ്രകാശനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, യൂത്ത് ലീഗ് അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ: ഷിബു മീരാൻ, കെ.എം.സി.സി ഉപദേശക സമിതി ആക്ടിംഗ് ചെയർമാൻ എസ്.എ.എം ബഷീർ, വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി എന്നിവർ സംസാരിച്ചു.
എഴുത്തുകാരനും കോഴ്സ് ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗർ ക്ലാസ്സ് നയിച്ചു.
ധിഷണ കൺവീനർ അബ്ദുറഹ്മാൻ ഹുദവി ഖിറാഅത്ത് നടത്തി. ജനറൽ കൺവീനർ മുസമ്മിൽ വാകര സ്വാഗതവും
അക്കാദമിക് കോ ഓർഡിനേറ്റർ ഗഫൂർ ചല്ലിയിൽ നന്ദിയും പറഞ്ഞു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പഠന, ഗവേഷണ കോഴ്സിൽ 100 പേർക്ക് രാഷ്ട്രയാവബോധം നൽകുന്ന പദ്ധതിയാണ് ധിഷണ. വിപുലമായ കോൺവൊക്കേഷനോടെയാണ് കോഴ്സ് പൂർത്തിയാവുകയെന്ന് ധിഷണ ഭാരവാഹികൾ പറഞ്ഞു.
സാരഥികളായ സത്താർ അഹമ്മദ്, ഇജാസ് പുനത്തിൽ, സലീം ഏലായി, റഫീഖ് മങ്ങാട്, പി.പി. ഫഹദ്, പി.സി. അലി, ഷുഹൈബ് കോട്ടക്കൽ, ജാബിർ മുഹമ്മദ് തുടങ്ങിയവർ നേതൃത്വംനൽകി.