Crime
ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശികൊല്ലപ്പെട്ടു

ജറുസലേം: ഇസ്രയേലില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.