KERALA
ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് പദവി ഒഴിവാക്കി പത്മജ ആദരാജ്ഞലി അർപ്പിച്ചു കോൺഗ്രസുകാരുടെ പ്രതിഷേധം

തൃശൂര്‍: ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് പദവി ഒഴിവാക്കി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നത് നീക്കം ചെയ്തു.
പകരം പൊളിറ്റീഷന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഫെയ്‌സ്ബുക്കിലെ കവര്‍ ചിത്രവും അപ്പ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 2000ത്തോളം പേരാണ് ചിത്രത്തിനോട് പ്രതികരിച്ചിരിക്കുന്നത്. ഭൂരിഭാഗം പേരും ബി.ജെ.പി പ്രവേശനത്തെ എതിർത്താണ് കമൻ്റ് ചെയ്തത് . ആദരാജ്ഞലികൾ എന്നെഴുതിയവരും ഏറെ പേരുണ്ട്
എന്നാല്‍ കോണ്‍ഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നായിരുന്നു പദ്മജയുടെ ആദ്യ പ്രതികരണം.
ഇന്ന് വൈകിട്ട് അഞ്ചിന് ബിജെപിയില്‍ ചേരുമെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്.