KERALA
വർഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ കോൺഗ്രസിനോട് ചെയ്തത് തെറ്റ്.പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല

“വർഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ കോൺഗ്രസിനോട് ചെയ്തത് തെറ്റ്.
പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല
തിരുവനന്തപുരം: പത്മജ ബിജെപിയിൽ പോകുന്നത് ദൗർഭാഗ്യകരമാണെന്നും പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കെ കരുണാകരൻ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് ജീവൻ നൽകിയ നേതാവാണ്. വർഗീയ ശക്തികൾക്കെതിരെ പോരാട്ടം നടത്തിയ നേതാവിന്റെ മകൾ പത്മജ കോൺഗ്രസിനോട് ചെയ്തത് തെറ്റാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പത്മജയ്ക്ക് എല്ലാ അവസരങ്ങളും പാർട്ടി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നതിന് പാർട്ടിയെ കുറ്റം പറയുന്നത് കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.
പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. കേരളത്തിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.