KERALA
തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി രചിച്ച ”ഓർമ്മയുടെ അമരത്ത്”പ്രകാശനം ചെയ്തു

നരിപ്പറ്റ: നരിപ്പറ്റയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസന്നിധ്യമായ തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി രചിച്ച ”ഓർമ്മയുടെ അമരത്ത്” എന്ന പുസ്തകം കെ മുരളീധരൻ എം.പി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അധ്യക്ഷനായി. സൂപ്പി നരിക്കാട്ടേരി പുസ്തകം ഏറ്റുവാങ്ങി. അഹ്മദ് പാതിരിപ്പറ്റ പുസ്തക പരിചയം നടത്തി. അഹമ്മദ് പുന്നക്കൽ, ലിബിയ എം, സി.പി കുഞ്ഞബ്ദുല്ല, സി.കെ നാണു, ടി മുഹമ്മദലി, പി കുഞ്ഞികൃഷ്ണൻ നായർ, കെ.എം ഹമീദ്, എൻ ഹമീദ്, എൻ.കെ സന്തോഷ്, അൻസാർ ഓറിയോൺ, ടി.പി.എം തങ്ങൾ, ലത്തീഫ് കായക്കൊടി, തെക്കയിൽ മൊയ്തു ഹാജി, എൻ.കെ മൊയ്തു ഹാജി, രവി പുറ്റങ്കിയിൽ, എം.പി അബൂബക്കർ ഹാജി, നാരങ്ങോളി കുഞ്ഞബ്ദുല്ല, അമ്മാർ തെക്കയിൽ സംസാരിച്ചു. തിരുവട്ടേരി കുഞ്ഞമ്മദ് ഹാജി മറുപടി പ്രസംഗം നടത്തി.