Connect with us

KERALA

ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് എത്ര ചീത്ത കേട്ടാലും അപമാനിച്ചാലും തനിക്ക് വിഷമമില്ല

Published

on

തിരുവനന്തപുരം: ബിജെപിയിൽ ചേർന്നതുമായി ബന്ധപ്പെട്ട് എത്ര ചീത്ത കേട്ടാലും അപമാനിച്ചാലും തനിക്ക് വിഷമമില്ലെന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ലെന്നും ഫെയ്സ് ബുക്കിൽ പത്മജ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…

നമസ്കാരം. ഞാൻ രണ്ടു ദിവസമായി നല്ലവണ്ണം ചീത്ത കേൾക്കുന്നുണ്ട് .എനിക്ക് ഒരു വിഷമവും തോന്നാറില്ല .കാരണം കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് ഞാൻ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല .ഞാൻ പാർട്ടിയിൽ നിന്ന് പോയാൽ ഒന്നും സംഭവിക്കില്ല എന്ന് ദിവസ്സവും പറഞ്ഞോണ്ട് ഇരിക്കേണ്ട .അത് കേൾക്കുമ്പോൾ ജനങ്ങൾ വിചാരിക്കും അപ്പോൾ അതി വല്ല കാര്യവുമുണ്ടോ എന്ന് ?ഞാൻ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു .അപ്പോൾ പിന്നെ കുഴപ്പമില്ല അല്ലെ ?

Continue Reading