Crime
മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു

കൊച്ചി: മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു.
ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നു, അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കെഎസ്ഐഡിസിക്കെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. അനധികൃതമായ പണമിടപാട് നടക്കുന്നുണ്ടെന്നതിന്റെ വിവരത്തിൽ സി.എം.ആർ.എല്ലിനോട് വിശദീകരണം തേടിയതായി കെഎസ്ഐഡിസി ഹൈക്കോടതിയിൽ വ്യക്തമാക്കി. എന്നാൽ വിശദീകരകണം തേടിയത് കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തതിനു ശേഷമല്ലെയെന്ന് കോടതി ചോദിച്ചു.
കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെഎസ്ഐഡിസിക്കു വ്യക്തമായ വിവരവുമുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ എങ്ങനെയാണ് അന്വേഷണത്തിൽനിന്നു മാറ്റിനിർത്തുകയെന്ന് കേന്ദ്രം ആരാഞ്ഞു. ഇത് ഹൈക്കോടതി വീണ്ടും ആവർത്തിക്കുകയും ചെയ്തു. ഹർജി ഏപ്രിൽ 5 ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.