Connect with us

Crime

കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Published

on

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണ നടത്തുക. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.

കൊലപാതകങ്ങള്‍ നടന്ന കക്കാട്ടുകടയിലെയും സാഗര ജങ്ഷനിലെയും വീടുകള്‍ ഡിഐജിയും പ്രത്യേക അന്വേഷണ സംഘവും പരിശോധിച്ചു.

വിജയന്റെ മകളില്‍ നിതീഷിന് ജനിച്ച ആണ്‍കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള തിരച്ചില്‍ തുടരുമെന്ന് ഡിഐജി അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തി സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ കുഴിച്ചിട്ടതായാണ് നിതീഷ് മൊഴി നല്‍കിയത്. 2016 ലായിരുന്നു കുട്ടിയെ കൊലപ്പെടുത്തിയത്.

നിതീഷിന്റെ മൊഴി അനുസരിച്ച് സാഗര ജംഗ്ഷനിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും മൃതദേഹം പിന്നീട് നിതീഷ് ഇവിടെ നിന്നും മാറ്റിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

കേസിലെ മുഖ്യപ്രതി നിതീഷിനെയും കൊല്ലപ്പെട്ട എന്‍.ജി വിജയന്റെ ഭാര്യ സുമയെയും ഡിഐജിയുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്തു.

മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ കട്ടപ്പനയിലെ വര്‍ക്ഷോപ്പിലെ മോഷണ ശ്രമത്തിനിടെയാണ് വിജയന്റെ മകന്‍ വിഷ്ണുവും നിതീഷും പൊലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്

Continue Reading