NATIONAL
സ്റ്റാർ പദവി നേടാൻ കോഴ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സി.ബി.ഐ റയ്ഡ്

ചെന്നൈ:അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഹോട്ടലുകൾ കോഴ നൽകി സ്റ്റാർ പദവി നേടിയെന്ന് സിബിഐയുടെ കണ്ടെത്തൽ. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്.
കേരളത്തിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.അതേസമയം ചെന്നൈയിലെ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇടനിലക്കാർ വഴി കോഴ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.