NATIONAL
ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറുപേർ പൊള്ളലേറ്റു മരിച്ചു

.
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ ആറുപേർ പൊള്ളലേറ്റു മരിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ജനറൽ ആൻഡ് മൾട്ടിസ്പെഷ്യാലിറ്റി ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്.
പിന്നീട് ഇത് ആശുപത്രിയുടെ മറ്റുഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സംഭവം നടക്കുമ്പോൾ പതിനൊന്ന് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നു. 33 കോവിഡ് രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്.സംഭവസ്ഥലത്തെത്തിയ രാജ്കോട് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കുകയും രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു