NATIONAL
പണിമുടക്കിനെതിരെ ഉത്തര്‍പ്രദേശിൽ എസ്മ .പണിമുടക്ക് നിരോധിച്ചു

ലഖ്‌നൗ: പണിമുടക്കിനെതിരെ ഉത്തര്‍പ്രദേശ് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ എസ്മ ഏര്‍പ്പെടുത്തി. കൊറോണ പ്രതിസന്ധിയിയില്‍ രാജ്യം മുന്നോട്ട് പോകുമ്പോള്‍ പണിമുടക്ക് നടത്തുന്നവര്‍ക്കെതിരെയാണ് എസ്മ ഏര്‍പ്പെടുത്തിയത്.
രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. അല്ലാതെ പണിമുടക്കി സമ്പദ് ഘടനയെ അട്ടിമറിക്കുന്നത് ഭരണവിരുദ്ധ നടപടിയാണെന്നും യോഗി ആദത്യനാഥ് പറഞ്ഞു.
പണിമുടക്കുന്ന സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് യോഗി ആദിത്യനാഥ് നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും ആറുമാസത്തേക്ക് പണിമുടക്ക് നിരോധിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉത്തരവിട്ടു.