Connect with us

NATIONAL

പരിശീലനത്തിനിടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു.

Published

on


ന്യൂഡല്‍ഹി: പരിശീലനത്തിനിടെ നാവികസേനയുടെ മിഗ് 29-കെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തെരച്ചില്‍ തുടരുകയാണെന്നാണ് നാവിക സേന അറിയിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് അപകടം നടന്നത്.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി. അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ വെച്ച് പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനവും തകര്‍ന്ന് വീണിരുന്നു

Continue Reading