Connect with us

Crime

കെജ്‌രിവാളിന്റെ അറസ്റ്റ്: ബിജെപി ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധത്തിന് ഇറങ്ങാൻ എഎപി; സുരക്ഷ ശക്തമാക്കി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ രാജ്യവ്യാപക പ്രതിഷേധത്തിന് എ.എ.പി. ബി.ജെ.പി ഓഫീസുകള്‍ക്ക് മുന്നിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ കനത്ത പോലീസ് സുരക്ഷ ഒരുക്കി

രാവിലെ ബി.ജെ.പി ആസ്ഥാനത്താണ് എ.എ.പിയുടെ പ്രതിഷേധത്തിന് തുടക്കം. തുടര്‍ന്ന് രാജ്യത്തെമ്പാടും പ്രതിഷേധ സമരം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം തന്നെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

അറസ്റ്റിനെതിരേ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

Continue Reading