HEALTH
യുവ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ മറ്റാരുമല്ലെന്ന് കുറിപ്പ്

തിരുവനന്തപുരം ‘: യുവ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ മറ്റാരുമല്ലെന്ന് സ്ഥിരീകരണം. തന്റെ ആത്മഹത്യയ്ക്കു പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുകയാണെന്നും യുവ ഡോക്ടർ അഭിരാമി (30) എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ കോളജിലെ ഡോക്ടറാണ്. മെഡിക്കൽ കോളജിനടുത്ത് പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ മരുന്നു കുത്തിവച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നു.