Connect with us

Crime

ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയെന്ന പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പിടിയിൽ

Published

on

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ എത്തിയെന്ന പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പിടിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് പൊലീസ് നടപടി. തീയറ്ററിൽ പ്രദർശനം നടക്കുന്നതിനിടെ സിനിമ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു എന്നാണ് പരാതി

കസ്റ്റഡിയിലെടുത്തയാളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കും. അതേസമയം താൻ സിനിമ പകർത്തിയിട്ടില്ലെന്നും ഫോണിൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു എന്നുമാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്.

Continue Reading