Connect with us

Crime

സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാറെന്ന് വെളിപ്പെടുത്തി ശരണ്യ മനോജ്

Published

on

കൊല്ലം: സോളാർ കേസിൽ കെ.ബി.ഗണേഷ് കുമാർ എംഎൽഎക്കെതിരെ വെളിപ്പെടുത്തലുമായി കേരള കോൺഗ്രസ് മുൻ നേതാവ് ശരണ്യ മനോജ്. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ശരണ്യ മനോജ്.

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. രക്ഷിക്കണമെന്ന് ഗണേഷ്കുമാർ പറഞ്ഞതുകൊണ്ട് താൻ ഇടപ്പെട്ടു. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ.

‘സോളാർ കേസിൽ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങൾ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാർ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു.

ഉമ്മൻചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിൻവെള്ളം പോലെ പരിശുദ്ധനായ ഉമ്മൻചാണ്ടിയെ ഡിവൈഎഫ്ഐകാർ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാൻ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നിൽ പ്രവർത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും ശരണ്യ മനോജ് കൂട്ടിച്ചേർത്തു

Continue Reading