Connect with us

Crime

അഭിമന്യു വധക്കേസ്; കാണാതായ രേഖകള്‍ കേസ് ഫയലിന്റെ ഭാഗമായി അംഗീകരിച്ചു

Published

on

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്ന് നഷ്ടപ്പെട്ട 11 രേഖകളും വിചാരണക്കോടതി കേസ് ഫയലിന്റെ ഭാഗമായി സ്വീകരിച്ചുഹൈക്കോടതി നിർദേശ പ്രകാരം പ്രോസിക്യൂഷൻ സമർപ്പിച്ച മുഴുവൻ രേഖകളും പ്രതിഭാഗം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് കോടതി ഈ നടപടിയിലേക്ക് കടന്നത്. കേസ് പ്രാഥമിക വാദത്തിനായി മേയ് 27-നു വീണ്ടും പരിഗണിക്കും.കുറ്റപത്രം അടക്കമുള്ള 11 രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ട്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിൻ്റെ മുമ്പാകെയാണ് വാദം കേൾക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരാവും.

Continue Reading