Connect with us

Crime

കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായ അച്ചടക്ക നടപടി ഹൈക്കോടതിറദ്ദാക്കി .

Published

on

കൊച്ചി: കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളും താൽപര്യവുമുണ്ടായതായും കോടതി ചൂണ്ടിക്കാട്ടി.

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് സർക്കാർ രമയെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത്. എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമായ രമയുടെ ആരോപണത്തിനെതിരേയാണ് എസ്എഫ്ഐ പരാതി നൽകിയത്. വിദ്യാർഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ മുൻ എസ്എഫ്ഐ നേതാവിന്‍റെ പേരെടുത്തു പറഞ്ഞ് പ്രിൻസിപ്പൽ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സർക്കാർ ഇവരെ സ്ഥലം മാറ്റുന്നതടക്കമുള്ള പ്രവർത്തങ്ങളിലേക്ക് കടന്നത്.

Continue Reading