Crime
വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യാൻ ആരംഭിച്ചു. അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് ചോദ്യം ചെയ്യൽ. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
കേസിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ കഴിഞ്ഞദിവസമാണ് കോടതി ഉപാധികളോടെ അനുമതി നൽകിയത്. രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യാനാണ് അനുമതി.
ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്, ആശുപത്രിയിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചത്