Crime
കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായി ഇ ഡി കണ്ടെത്തി

കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം പുതിയ തലത്തിലേക്ക്. കപ്പൽ മാർഗവും നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് നടന്നതായാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
അന്ന് കാർഗോ പരിശോധിക്കാൻ കസ്റ്റംസിന്റെ തന്നെ അസസിംഗ് ഓഫീസർ നിർദേശം നൽകിയിരുന്നു. സംശയത്തെ തുടർന്നായിരുന്നു കസ്റ്റംസ് നീക്കം. എന്നാൽ പരിശോധനയില്ലാതെ കാർഗോ വിട്ടു കൊടുക്കുകയായിരുന്നു. സ്വപ്‌നയുടെ നിർദേശപ്രകാരം എം ശിവശങ്കർ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് പിന്നാലെയായിരുന്നു കാർഗോ വിട്ടുകൊടുത്തത്.
അതേസമയം, എന്തടിസ്ഥാനത്തിലാണ് കാർഗോ വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാൻ കസ്റ്റംസിനോട് എൻഫോഴ്‌സ്‌മെന്റ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വരും ദിവസങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും