Crime
വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇ ഡി റയ്ഡ്

കോഴിക്കോട്: വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
രാവിലെ ഒമ്പതുമണി മുതൽ 11.45 വരെ ആയിരുന്നു പരിശോധന. ഊരാളുങ്കലിന് ലഭിച്ച കരാറുകളിലാണ് പരിശോധന നടന്നത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിൽനിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. ഊരാളുങ്കലിന്റെ ഇടപാടുകളിൽ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയിൽ പരിഗണിക്കുന്നത്.
സർക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകൾ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.