Crime
സിദ്ധിഖ് കാപ്പൻ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന വാദം തെറ്റെന്ന് കെ യുഡബ്ല്യുജെ

ന്യൂഡൽഹി: ഹത്രാസ് കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അറസ്റ്റിലായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. സുപ്രീംകോടതിയിൽ നൽകിയ ഹരജി നാളെ പരിഗണിക്കും
തന്റെ നിരപരാധിത്വം തെളിയിക്കാൻ സിദ്ധിഖ് കാപ്പൻ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും പോലീസ് നിയമവിരുദ്ധ നടപടികൾ സ്വീകരിച്ചത് അവർക്ക് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
കസ്റ്റഡിയിൽ ഉറങ്ങാൻ പോലും സമ്മതിക്കാതെ അദ്ദേഹത്തെ മർദിച്ചുവെന്നും സംഘടന ആരോപിക്കുന്നു. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം എന്നും കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സിദ്ധിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണെന്ന യുപി സര്‍ക്കാരിന്റെ വാദം തെറ്റാണ്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് കാപ്പനെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.