Connect with us

KERALA

അനില്‍ ആന്റണി അച്ഛന്‍ എകെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്ന് ശശി തരൂര്‍

Published

on

തിരുവനന്തപുരം: അനില്‍ ആന്റണിക്കെതിരെ തുറന്നടിച്ച് തിരുവനന്തപുരത്തെ നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ശശി തരൂര്‍. അനില്‍ ആന്റണി അച്ഛന്‍ എകെ ആന്റണിയോട് മര്യാദയും സ്‌നേഹവും കാണിക്കണമെന്ന് ശശി തരൂര്‍. അച്ഛന്റെ ദുഃഖം അനില്‍ മനസിലാക്കണമെന്നും, അനില്‍ തീവ്ര ബിജെപി നയങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനില്‍ ആന്റണി. പത്തനംതിട്ടയിലെ തോല്‍വി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

എകെ ആന്റണി പഠിപ്പിക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തില്‍ അനില്‍ മറന്നുപോയി. അനില്‍ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസില്‍ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹമില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.

Continue Reading