Crime
മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊച്ചി:കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് (28) വടം കഴുത്തില്‍ കുരുങ്ങി മരിച്ചത്.കൊച്ചി പള്ളിമുക്ക് കവലയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
സംഭവസ്ഥലത്തിനടുത്ത് നിലയുറപ്പിച്ചിരുന്ന പോലീസുകാർ കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോള്‍ വടത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി എം.ജി റോഡ് ബ്ലോക്ക് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റോഡില്‍ വടം കെട്ടിയിരുന്നത്.