Connect with us

HEALTH

കോവി ഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു

Published

on


ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് വീഡിയോ കോൺഫറൻസിങിലൂടെയാവും നടക്കുക.

ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ വർധൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കോവിഡ് സാഹചര്യം ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണിത്.

ഡൽഹിയിൽ കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യത്തിൽ പാർലമെന്റിന്റെ ശീതകാലസമ്മേളനവും ബജറ്റ് സമ്മേളനവും ഒരുമിച്ച് നടത്താമെന്ന ചർച്ചകളും ഉയരുന്നതിനിടെയാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.


Continue Reading