Connect with us

Education

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവക്ക് ഒന്നാം റാങ്ക് ‘നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിന്

Published

on

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാർത്ഥ് നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121 -ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് ലഭിച്ചത്. അനിമേഷ് പ്രധാനാണ് രണ്ടാം റാങ്ക്. ഡോണൂർ അനന്യ റെഡ്ഡിക്കാണ് മൂന്നാം റാങ്ക്.

ആദ്യ 100 റാങ്കുകളിൽ നിരവധി മലയാളികൾ ഉണ്ട്. വിഷ്‌ണു ശശികുമാർ (31 -ാം റാങ്ക്), അർച്ചന പി പി (40 -ാം റാങ്ക്), രമ്യ ആർ (45-ാം റാങ്ക്), ബെൻജോ പി ജോസ് (59 -ാം റാങ്ക്), പ്രശാന്ത് എസ് (28 -ാം റാങ്ക് ), ആനി ജോർജ് (93-ാം റാങ്ക്), ജി ഹരിശങ്കർ (107 -ാം റാങ്ക്), ഫെബിൻ ജോസ് തോമസ് (133 -ാം റാങ്ക്), വിനീത് ലോഹിദാക്ഷൻ (169 -ാം റാങ്ക്), മഞ്ജുഷ ബി ജോർജ് (195 -ാം റാങ്ക്), അനുഷ പിള്ള (202 -ാം റാങ്ക്), നെവിൻ കുരുവിള തോമസ് (225 -ാം റാങ്ക്), മഞ്ചിമ പി (235 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1061 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.

Continue Reading