Crime
കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റിൽ പ്രവാസി മലയാളിക്കെതിരെ കേസെടുത്തു

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റിൽ കേസെടുത്ത് പൊലീസ്. ശൈലജ നൽകിയ പരാതിയിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ഇയാൾക്കെതിരെ കലാപാഹ്വാനവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുണ്ട്.
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനം ഇകഴ്ത്തുന്ന രീതിയിൽ കലാപമുണ്ടാക്കുക എന്ന ക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ട്രോളായാണ് പോസ്റ്റിട്ടതെന്നാണ് മിൻഹാജ് പറയുന്നത്. അശ്ലീല പോസ്റ്റിനെതിരെ ദിവസങ്ങൾക്ക് മുമ്പാണ് ശൈലജ പരാതി നൽകിയതെങ്കിലും ഇപ്പോഴാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്. മിൻഹാജ് ലീഗ് പ്രവർത്തകനാണെന്നാണ് അറിയുന്നത്.