Connect with us

KERALA

രാഹുൽഗാന്ധിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി ‘ നേരത്തെ നിങ്ങൾക്കൊരു പേരുണ്ടായിരുന്നു. ആ പേര് വിളിപ്പിക്കരുതെന്നും അവിടെനിന്നും മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും പിണറായി

Published

on

കോഴിക്കോട്: രാഹുൽഗാന്ധിക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ നിങ്ങൾക്കൊരു പേരുണ്ടായിരുന്നു. ആ പേര് വിളിപ്പിക്കരുതെന്നും അവിടെനിന്നും മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ജോഡോ യാത്രയ്ക്ക് ശേഷവും നിങ്ങൾക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് പറയിപ്പിക്കരുത്. ജയിലും അന്വേഷണവും കാട്ടി ഞങ്ങളെ വിരട്ടാമെന്ന് വിചാരിക്കേണ്ട, നിങ്ങളുടെ മുത്തശ്ശി ഒന്നര വർഷം ഞങ്ങളെ ജയിലിലിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎഎയെക്കുറിച്ച് ഒരക്ഷരവും സംസാരിക്കാത്ത രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസാണെന്നും നിങ്ങളുടെ യാത്രയിൽ നിങ്ങൾ പറയാൻ മടിച്ച ഒരേയൊരു വിഷയം ഇതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വ്യാഴ്ഴ്ച കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ വിമർശനം ഉയർത്തിയത്.

Continue Reading