Crime
മാസപ്പടി കേസിൽ ചോദ്യങ്ങളുമായി കോടതി.കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്നും കരാര്‍ എന്തായിരുന്നു എന്നും കോടതി ചോദിച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്നും കരാര്‍ എന്തായിരുന്നു എന്നും കോടതി ചോദിച്ചു.
കേസിൽ കൂടുതൽ രേഖകൾ കൈമാറണമെന്ന് മാത്യു കുഴൽനാടന്‍റെ അഭിഭാഷകൻ അറിയിച്ചതോടെ കേസ് 25 ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍”