Connect with us

KERALA

റെയ്ഡ് മന്ത്രി അറിയണമെന്നില്ലെന്ന് ജി സുധാകരൻ. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാടെന്നും മന്ത്രി

Published

on


തിരുവനന്തപുരം ∙ കെഎസ്എഫ്ഇയിലെ റെയ്ഡിൽ വിജിലൻസിനെ പരസ്യമായി വിമർശിച്ച മന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരൻ. കെഎസ്എഫ്ഇയിലെ പരിശോധന സ്വാഭാവികമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ‘റെയ്ഡിൽ ദുഷ്ടലാക്കില്ല. എന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാട്.’ – മന്ത്രി സുധാകരൻ പറഞ്ഞു.

പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയ്ഡിനു നിർദേശം നൽകിയതു വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറാണെന്നും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു പങ്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയ്ഡിനു പിന്നിൽ‌ ആരുടെ വട്ടാണെന്നു വരെ മന്ത്രി ഐസക് നേരത്തേ ചോദിച്ചിരുന്നു.

Continue Reading