Connect with us

KERALA

മുൻ വിഎസ്‍എസ്‍സി ഡയറക്ടർ എസ് രാമകൃഷ്ണൻ അന്തരിച്ചു.

Published

on

തിരുവനന്തപുരം: മുൻ വിഎസ്‍എസ്‍സി ഡയറക്ടർ എസ് രാമകൃഷ്ണൻ അന്തരിച്ചു. പിഎസ്എൽവിയുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞനാണ്. 2013-14 കാലയളവിൽ വിഎസ്എസ്സി ഡയറക്ടർ ആയിരുന്നു.

തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1996- 2002 കാലയളവിൽ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് പിഎസ്എൽവിയുടെ പേ ലോഡ് ശേഷി 900 കിലോഗ്രാമിൽ നിന്ന് 1500 കിലോഗ്രാമിലേക്ക് ഉയർത്തിയത്.

പിഎസ്എൽവി സി1, സി2, സി3, സി4 ദൗത്യങ്ങളുടെ മിഷൻ ഡയറക്ടറായിരുന്നു. ജിഎസ്എൽവി മാർക്ക് ത്രീ വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ചു. 2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

Continue Reading