Crime
രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം”; അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ എംഎൽഎ. പേരിനൊപ്പം ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുലിന്‍റെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു അൻവറിന്‍റെ വിവാദ പരാമർശം. പാലക്കാട് നടന്ന ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ അധിക്ഷേപ പ്രസംഗം.
പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്. ഗാന്ധി കുടുംബത്തിൽ പെട്ട ഒരാൾ ഇങ്ങനെ പറയുമോ, രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളതെന്നും രാഹുൽ ഗാന്ധി മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നും പ്രസംഗത്തിൽ പി.വി. അൻവർ പറഞ്ഞിരുന്നു.