Entertainment
പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു

മുംബൈ പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവൻ (65) അന്തരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
യോദ്ധ, ഗാന്ധർവം, നിർണയം ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാളത്തിന് പുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളിനെ നായകനാക്കി ‘സോർ’ എന്ന ചിത്രമാണ് ഹിന്ദിയിൽ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് എട്ടോളം ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായിരുന്നു.