Connect with us

Crime

ബംഗളൂരുവിൽ  റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട.സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിൽ

Published

on

ബംഗളൂരുവിൽ  റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട.സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിൽ

ബംഗളൂരു: കർണാടകയിൽ സിനിമ താരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിക്കിടെ ലഹരിമരുന്ന് വേട്ട. കൊക്കെയിൻ, എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി മരുന്നുകൾ പിടികൂടി. തെലുങ്ക് സിനിമ താരങ്ങൾ ഉൾപ്പടെ പത്തോളം പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഫാം ഹൗസിലായിരുന്നു താര സമ്പന്നമായ റേവ് പാർട്ടി. വൈകിട്ട് 6ന് തുടങ്ങി രാവിലെ വരെ നീണ്ടുനിന്ന ആഘോഷം.

പങ്കെടുത്തത് തെലുങ്കു സിനിമ താരങ്ങളും വിദേശ മോഡലുകളുമടക്കം നൂറിലധികം പേർ. പാർട്ടിയിലേക്ക് വലിയ തോതിൽ ലഹരി മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്ന വിവരം സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു റെയ്ഡ്. സ്‌നിപ്പർ നായകളുമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കൊക്കെയിനും പിടികൂടിയത്

തെലുങ്ക് സിനിമ താരം ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലായെന്നാണ് വിവരം. ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും ഇതിൽ ഉൾപ്പെടുന്നു. 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു.”

Continue Reading