Connect with us

Crime

ജയരാജൻ അപ്പീൽ നൽകിയാലും കാര്യമില്ല. അത്രയും വ്യക്തമായ വിധിയാണ് ഹൈക്കോടതിയുടേത്.

Published

on

തിരുവനന്തപുരം :ഇ.പി.ജയരാജൻ വധശ്രമക്കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. 29 വർഷം മുൻപ് നടന്ന സംഭവത്തിൽ സുധാകരനെ രാഷ്ട്രീയലക്ഷ്യത്തോടെയാണ് സിപിഎം പ്രതി ചേർത്തത അതിലാണ് ഇപ്പോൾ സുധാകരന് പങ്കില്ലെന്ന് കോടതി വിധിച്ചത്. കോൺഗ്രസിന്റെ നിലപാട് ശരിയാണെന്ന് അടിവരയിട്ടുകൊണ്ടാണ് ഹൈക്കോടതിയുടെ വിധിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു

സുധാകരനെ മാത്രമല്ല എം.വി.രാഘവനെയും കേസിൽപ്പെടുത്താൻ ശ്രമിച്ചിരുന്നു. രാഷ്ട്രീയനേതാക്കളെ ക്രിമിനൽക്കേസുകളിൽ പ്രതിയാക്കാൻ നടത്തിയ സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് ഇപ്പോൾ വ്യക്തമായി. ജയരാജൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാലും കാര്യമില്ല. അത്രയും വ്യക്തമായ വിധിയാണ് ഹൈക്കോടതിയുടേത്. പ്രോസിക്യൂഷനെ വയ്ക്കുന്നത് പ്രതിപക്ഷമല്ല, പിണറായി വിജയന്റെ വകുപ്പാണെന്നും സതീശൻ പറഞ്ഞു.

Continue Reading