Crime
കെജ്രരിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പ33 കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. ഇയാൾ മെട്രൊ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശങ്ങൾ പുറത്തുവന്നു.
രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശങ്ങളാണ് പുറത്തുവന്നത്. മെട്രൊ കോച്ചിനകത്തും അങ്കിത്ത് ഗോയൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ടവരാണ് ഇതു ചെയ്തതെന്ന് ആരോപിച്ച് ആംആദ്മി പാർട്ടി രംഗത്തെത്തിയിരുന്നു. ഇതുസംഭന്ധിച്ച് തിങ്കളാഴ്ച എഎപി പൊലീസിന് പരാതി നൽകുകയും ചെയ്തു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അങിത് ഗോയൽ അറസ്റ്റിലാകുന്നത്.