Connect with us

KERALA

സർക്കാറിനെ വെട്ടിലാക്കി ഗവർണർ. തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി അയച്ചു

Published

on

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി അയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഓര്‍ഡിനന്‍സ് ഒപ്പിടുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവർണർ വ്യക്തമാക്കി.

പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാര്‍ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും പാര്‍ട്ടികളുമായി കൂടിയാലോചന നടത്താതയുമാണ് തീരുമാനം എടുത്തത് എന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം

അതേസമയം ഓര്‍ഡിനന്‍സില്‍ അനുമതി ലഭിക്കാതെ നിയമസഭാ സമ്മേളനം വിളിക്കാനാകില്ലെന്നിരിക്കെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Continue Reading