NATIONAL
ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പ്ആ ദ്യ ഫല സൂചന ബിജെപിക്ക് അനുകൂലം

ഹൈദരാബാദ് നഗരസഭാ തിരഞ്ഞെടുപ്പ്ആ ദ്യ ഫല സൂചന ബിജെപിക്ക് അനുകൂലം
ഹൈദരാബാദ്: ദേശീയ ശ്രദ്ധയാകർശിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.. ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ് .അമിത് ഷായടക്കം ദേശീയ നേതാക്കളെ ഒന്നടങ്കം അണിനിരത്തി ബിജെപി പ്രചാരണം നടത്തിയതോടെയാണ് തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധപിടിച്ചുപിറ്റിയത്.
150 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 2016-ൽ തെലങ്കാനയിലെ ഭരണകക്ഷിയായ ടി.ആർ.എസ്. 99 സീറ്റുളിലും അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം 44 ഉം ബിജെപി നാല് സീറ്റുകളിലുമാണ് വിജയിച്ചിരുന്നത്. ടി.ഡി.പി ഒരിടത്തും കോൺഗ്രസ് രണ്ടിടങ്ങളിലും ജയിക്കുകയുണ്ടായി. നിലവിൽ 30 സീറ്റുകളിലെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നപ്പോൾ അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അതുകൊണ്ട് തന്നെ ഫലം പൂർണ്ണമായി പുറത്തുവരുമ്പോൾ ഏറെ വൈകും.