NATIONAL
രജനീകാന്തിന്റെ രാഷ്ടീയ പാർട്ടി ഡിസംബർ31 ന് പിറവിയെടുക്കും
ചെന്നൈ: വര്‍ഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററില്‍ അറിയിച്ചു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനമാരംഭിക്കും.
രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് വാര്‍ത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബുധനാഴ്ച രജനീകാന്ത് അറിയിച്ചിരുന്നു.
