Crime
ബിജെപി എംഎൽഎയുടെ മർദനമേറ്റ് കൗൺസിലറുടെ ഗർഭം അലസി: 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു

‘
ബെംഗളൂരു∙ ബിജെപി എംഎൽഎയുടെ മർദനമേറ്റതിനെ തുടർന്ന് ഗർഭം അലസിയെന്ന് ആരോപിച്ച വനിതാ കൗൺസിലർ ചാന്ദ്നി നായക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോൺഗ്രസ് അധ്യക്ഷ ഡോ.ബി. പുഷ്പ അമർനാഥിന്റെ നേതൃത്വത്തിൽ പരാതി നൽകി.
മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തർക്കത്തിനിടെ ചാന്ദ്നിയെ തള്ളിത്താഴെയിട്ട് സിദ്ധു സാവദി എംഎൽഎ ആക്രമിക്കുന്ന രംഗങ്ങൾ പുറത്തുവന്നിരുന്നു.