NATIONAL
ഫലം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ജൂണ്‍ ഒന്നിന് യോഗം ചേരുന്നുസര്‍ക്കാര്‍ രൂപവത്കരത്തിന് അടിയന്തിരമായി നടത്തേണ്ട നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും

ഫലം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ ജൂണ്‍ ഒന്നിന് യോഗം ചേരുന്നു
സര്‍ക്കാര്‍ രൂപവത്കരത്തിന് അടിയന്തിരമായി നടത്തേണ്ട നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും
‘ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി ഇന്ത്യ സഖ്യത്തിലെ നേതാക്കള്‍ യോഗം ചേരുന്നു ജൂണ്‍ ഒന്നിനാണ് യോഗം . തിരഞ്ഞെടുപ്പ് അവലോകനത്തിനും, ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യാനാണ് യോഗം. അടുത്ത സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ചും സഖ്യ കക്ഷികളുടെ യോഗത്തില്‍ ചര്‍ച്ച നടന്നേക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു.
രാജ്യത്ത് അവസാന ഘട്ട പോളിങ് നടക്കുന്ന ദിവസമാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കളുടെ യോഗം ചേരുന്നത്. 28 പാര്‍ട്ടികളാണ് ഇന്ത്യ സഖ്യത്തില്‍ ഉള്ളത്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, അരവിന്ദ് കെജ്‌രിവാള്‍, തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. ഡല്‍ഹി മദ്യനയ കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങണം. ഇത് കൂടി കണക്കിലെടുത്ത് ആണ് ജൂണ്‍ ഒന്നിന് യോഗം ചേരുന്നത്.
ജൂണ്‍ നാലിന് ഫലം വരുന്ന ദിവസം ഇന്ത്യ സഖ്യം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇന്ത്യ സഖ്യത്തിലെ ചില കക്ഷികളെയും, എംപിമാരെയും ബിജെപി ലക്ഷ്യമിടുമെന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉണ്ട്. ഈ സാഹചര്യത്തില്‍ ഫലം വന്നതിന് ശേഷവും സഖ്യത്തിലെ പാര്‍ട്ടികളെയും, എംപിമാരെയും ഒന്നിച്ച് നിറുത്തുന്നതിനുള്ള നടപടികള്‍ ഇന്ത്യ സഖ്യം ചര്‍ച്ച ചെയ്യും. വോട്ടെടുപ്പില്‍ അട്ടിമറി ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കും.
ബിജെപിക്ക് 230 സീറ്റില്‍ കുറവാണ് ലഭിക്കുന്നതെങ്കില്‍ ഇന്ത്യ സഖ്യത്തിന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അത്തരം ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരത്തിന് അടിയന്തിരമായി നടത്തേണ്ട നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കുകയാണ് യോഗത്തിൻ്റെ ലക്ഷ്യം. ഇത് കൂടാതെ വിജയിക്കുന്ന തങ്ങളുടെ എം.പി മാരെ ബി.ജെ. പി ചാക്കിട്ട് പിടിക്കുന്നതിനെ തടയുക എന്നത് കൂടിയാണ് തിരക്കിട്ട് യോഗം വിളിക്കാൻ കാരണം ‘