Crime
ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.

ന്യൂഡല്‍ഹി: മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശനങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ കെജ്രിവാള്‍ ചൂണ്ടിക്കാട്ടുന്നു
പരിശോധകള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയംകൂടി വേണമെന്നും സി.ടി സ്‌കാന്‍ ഉള്‍പ്പടെ എടുക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യമെന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.സുപ്രീം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നല്‍കിയാല്‍ അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങിയാല്‍ മതിയാകും. കേന്ദ്രത്തില്‍ അധികാര മാറ്റം ഉണ്ടായാല്‍ കേസില്‍ അന്വേഷണ ഏജന്‍സിയുടെ നിലപാടുകളും മാറിയേക്കാം. ഇതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.