Connect with us

Crime

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി ഇന്‍സ്പെക്ടർക്കും എസ് ഐക്കും സസ്പെന്‍ഷന്‍

Published

on

മലപ്പുറം: വളാഞ്ചേരിയില്‍ ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി ഇന്‍സ്പെക്ടര്‍ സുനില്‍ ദാസിനും എസ് ഐ ബിന്ദുലാലിനും സസ്പെന്‍ഷന്‍. ഉത്തര മേഖല ഐ ജി കെ സേതുരാമനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ് പി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ എസ് ഐ ഇന്നലെ അറസ്റ്റിലായിരുന്നു. ഇന്‍സ്പെക്ടര്‍ സുനില്‍ദാസ് ഒളിവിലാണ്.
ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ് ഐയും ഇന്‍സ്‌പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന്‍ മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇടനിലക്കാരന്‍ നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയില്‍ നിന്നും തട്ടിയത്. തുടര്‍ന്ന് എസ് ഐ ബിന്ദുലാലിനേയും ഇടനിലക്കാരന്‍ അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയില്‍ നിന്നും മാര്‍ച്ചില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇയാളെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസുകാര്‍ പണം തട്ടിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 , 120 ബി , 34, കെ പി എ 115 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.”

Continue Reading