Connect with us

NATIONAL

റിസർവ് ബാങ്ക് പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല

Published

on

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപോ നിരക്ക് 4 % ആയി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐക്യകണേ്ഠന തീരുമാനമായെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി (എംഎസ്‌എഫ്) നിരക്കും ബാങ്ക് റേറ്റും 4.25% ആയി തന്നെ തുടരും. റിവേഴ്‌സ് റിപോ നിരക്ക് 3.35% ആയും തുടരും. പണപ്പെരപ്പം വരുംനാളുകളിലും ഉയര്‍ന്നുനില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്‍കിയേക്കും.

2021ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്ക് മൈനസ് 7.5% ആണ്. ഈ സാമ്ബത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1% ആയിരിക്കുമെന്നാണ് ആര്‍.ബി.ഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പനയത്തില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് ആര്‍.ബി.ഐ. കൊവിഡ് മഹാമാരി ഭാവി നിര്‍വചിക്കുന്ന വര്‍ഷമാണ് 2020. സ്പാനീഷ് ഫ്‌ളൂ സൃഷ്ടിച്ച ആഘാതത്തിനു സമാനമാണിത്. സാമ്പത്തിക നഷ്ടമാകട്ടെ 1930കളിലെ കടുത്ത മാന്ദ്യത്തിന് തുല്യമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കുന്നു.

Continue Reading