NATIONAL
ബി.ജെ.പി സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കം തുടങ്ങി രാഷ്ട്രപതിഭവന്‍ അലങ്കരിക്കുന്നതിന് പൂക്കൾക്ക് ടെണ്ടര്‍ ക്ഷണിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ രാഷ്‌ട്രപതി ഭവനിൽ ആരംഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം രാഷ്‌ട്രപതി ഭവൻ അലങ്കരിക്കുന്നത് ആവശ്യമായ പുഷ്പങ്ങളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടർ ക്ഷണിച്ചു കഴിഞ്ഞു. ഏകദേശം 21.97 ലക്ഷം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്
ടെണ്ടർ ആർക്കാണെന്ന് ഇന്ന് തീരുമാനം ഉണ്ടായേക്കും. ആവശ്യമായ പുഷ്പങ്ങളും, ചെടികളും നൽകുന്നതിന് അഞ്ച് ദിവസം ആണ് കരാറുകാരന് ലഭിക്കുക. സത്യപ്രതിജ്ഞ ചടങ്ങ് രാഷ്‌ട്രപതി ഭവന് പുറത്തുനടത്താൻ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ കാലാവസ്ഥ കണക്കിലെടുത്താണ് ആ തീരുമാനം മാറ്റിയത്. ജൂൺ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ ആണ് ഇപ്പോഴത്ത ധാരണ.
മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ദിവസം ഡൽഹിയിൽ രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിച്ച് ചരിത്രസംഭവം ആക്കി മാറ്റാൻ ഉള്ള തയ്യാറെടുപ്പുകൾ ബി.ജെ.പി. ആരംഭിച്ചു. കർത്തവ്യപഥിലോ ഭാരത് മണ്ഡപത്തിലോ വച്ച് ആയിരിക്കും രാഷ്ട്രീയ ചടങ്ങ്.എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ നരേന്ദ്ര മോദി സർക്കാർ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം